Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinod K.R.K

America

മ​ന്ത്ര അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി വി​നോ​ദ് കെ​യാ​ർ​ക്കെയെ നിയമിച്ചു

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സ് (മ​ന്ത്ര) അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​നോ​ദ് കെ​യാ​ർ​ക്കെ​യെ നി​യ​മി​ച്ചു.

സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഇ​ന്ത്യ​യി​ലും ന്യൂ​യോ​ർ​ക്കി​ലും നി​യ​മ​ബി​രു​ദ​വും നേ​ടി​യ വി​നോ​ദ് കെ​യാ​ർ​ക്കെ, കോ​ട്ട​യം ജി​ല്ലാ കോ​ട​തി​യി​ലും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന്യൂ​യോ​ർ​ക്കി​ൽ അ​റ്റോ​ർ​ണി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​നാ​രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള അ​ദ്ദേ​ഹം ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി, കെ.​എ​ച്ച്.​എ​ൻ.​എ ജോ​യി​ന്റ് സെ​ക്ര​ട്ട​റി, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അം​ഗം, ട്ര​ഷ​റ​ർ, മ​ന്ത്ര ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് പ്ര​സി​ഡ​ന്റ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ ചു​മ​ത​ല​ക​ളും മ​ഹി​മ​യി​ൽ പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് ട്ര​ഷ​റ​റും  Y’s Men’s Club of Nassau  സെ​ക്ര​ട്ട​റി​യു​മാ​ണ്.

നി​യ​മ​രം​ഗ​ത്തെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​യും ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വി​നോ​ദ് കെ​യാ​ർ​ക്കെ​യു​ടെ സേ​വ​നം മ​ന്ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് മ​ന്ത്ര പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ പ​റ​ഞ്ഞു. മ​ന്ത്ര​യു​ടെ വ​രാ​നി​രി​ക്കു​ന്ന ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ പ​രി​ച​യ​വും നേ​തൃ​ത്വ​വും ടീ​മി​ന് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്ര​യു​ടെ ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ൻ ​ശാ​ക്തേ​യം 2027’ ജൂ​ലൈ 2 മു​ത​ൽ 5 വ​രെ ക​ണ​ക്റ്റി​ക്ക​ട്ടി​ൽ ന​ട​ക്കും. നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ ക​ൺ​വൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up